
ദോഹ: ഫുട്ബാളിന്റെ ജന്മനാട്ടിലേക്ക് കപ്പുമായി വരുമെന്ന് വമ്പൻ പ്രചാരണവുമായി 'ഇറ്റ്സ് കമിംഗ് ഹോം' എന്നുപറഞ്ഞ് ഖത്തറിലേക്ക് വിമാനം കയറിയവരാണ് ഇംഗ്ളണ്ട് ടീം. എന്നാൽ ഫ്രാൻസിനോട് ക്വാർട്ടർ പോരാട്ടത്തിൽ കടുത്ത മത്സരം കാഴ്‌ചവച്ചിട്ടും പരാജയപ്പെട്ട് അവർക്ക് തിരികെ മടങ്ങേണ്ടി വന്നു. എന്നാൽ കപ്പില്ലെന്ന് കരുതി വെറുംകൈയോടെ മടങ്ങാനൊന്നും ഇംഗ്ളണ്ട് താരങ്ങൾ തയ്യാറായില്ല. അവരുടെ മനസ് കീഴടക്കിയ ഒരാളെയും കൂട്ടിയാണ് ടീമിന്റെ മടക്കം.
ഖത്തറിലെ ഒരു തെരുവ് പൂച്ചയാണ് ഇവരുടെ ഇഷ്‌ടക്കാരൻ. ഡേവ് എന്ന് പേരിട്ട ഈ പൂച്ചയെ ഇംഗ്ളീഷ് താരങ്ങളായ കൈൽ വാക്കർ, ജോൺ സ്‌റ്റോൺസ് എന്നിവർ ദത്തെടുത്തു. താരങ്ങൾ താമസിച്ച ഹോട്ടലിന് പുറത്ത് ഭക്ഷണത്തിനായി ഡേവ് കൃത്യമായി കാത്തുനിൽക്കാറുണ്ടായിരുന്നു. ഇങ്ങനെ താരങ്ങൾക്ക് പൂച്ചക്കുട്ടനെ ഇഷ്‌ടമായി. താരങ്ങൾ കഴിക്കുന്നതിനൊപ്പവും പൂച്ചയെ കൂട്ടിയിരുന്നു. ഒടുവിൽ നാട്ടിലേക്കും അവനെ കൊണ്ടുപോയി. എന്നാൽ നാട്ടിലെത്തിയെങ്കിലും നാലുമാസം ക്വാറന്റൈനിൽ കഴിഞ്ഞാലേ ഡേവിന് കൈൽ വാക്കറിനും ജോൺ സ്‌റ്റോൺസിനും ഒപ്പം പോകാനൊകൂ എന്നാണ് വിവരം.
Dave the cat is coming home.
The England #FIFAWorldCup squad have adopted a stray cat in Qatar, who spent time around the players in between matches and has begun its journey to join them in the UK pic.twitter.com/eXMDEfSnIs— PA Media (@PA) December 11, 2022