jaishankar

ദുബായ് : ഇന്ത്യ - യു.എ.ഇ ബന്ധം ഏറ്റവും ശക്തമാണെന്നും ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തിന്റെ സാദ്ധ്യതകൾ മാറുന്ന ലോകത്ത് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നതായും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇന്നലെ അബുദാബിയിൽ ഇന്ത്യ ഗ്ലോബൽ ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.എ.ഇ ഇന്ന് ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണെന്നും കൂടാതെ ഇന്ത്യയുടെ രണ്ടാമത്തെ വലിയ കയറ്റുമതി വിപണിയുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏതൊരു വിദേശരാജ്യത്തേക്കാളും കൂടുതൽ ഇന്ത്യക്കാർ യു.എ.ഇയിൽ താമസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഏതൊരു കാഴ്ചപ്പാടിലും യു.എ.ഇയ്ക്ക് ഞങ്ങൾ പ്രത്യേക പ്രാധാന്യം നൽകുന്നതായും അദ്ദേഹം പറഞ്ഞു.

അതേ സമയം, ജയശങ്കറിന്റെ മൂന്ന് ദിവസത്തെ യു.എസ് സന്ദർശനം ഇന്ന് തുടങ്ങും. ബുധൻ, വ്യാഴം ദിവസങ്ങളിൽ ന്യൂയോർക്കിൽ നടക്കുന്ന യു.എൻ രക്ഷാ സമിതിയോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും. ന്യൂയോർക്കിലെ യു.എൻ ആസ്ഥാന മന്ദിര പരിസരത്തെ മഹാത്മാഗാന്ധി പ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്യും.