kk

മുടികൊഴിച്ചിലും അകാലനരയും ഇന്ന് മിക്കവരും നേരിടുന്ന പ്രശ്നമാണ്. മുടി കൊഴിച്ചിൽ ഭാവിയിൽ സ്ത്രീകളിലും പുരുഷൻമാരിലും കഷണ്ടിയ്ക്കും കാരണമായേക്കാം, ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ചില നാടൻ പ്രയോഗങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

പല കാരണങ്ങളാണ് മുടികൊഴിച്ചില്ന് പിന്നിൽ. ഓരോരുത്തരിലും വ്യത്യസ്ത കാരണങ്ങളാണ് മുടി കൊഴിച്ചിലിന് ഇടയാക്കുന്നത്. ഭക്ഷണരീതി,​ തൈറോയ്‌ഡ്,​ പി.സി.ഒ.ഡി പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ,​ വെള്ളം കുടിക്കാതിരിക്കുക എന്നിങ്ങനെ പല കാരണങ്ങളാൽ മുടിയുടെ ആരോഗ്യം കുറയുകയും അത് മുടി കൊഴിച്ചിലിലേക്ക് നയിക്കുകയും ചെയ്യും. സാധാരണയായി ഒരു വ്യക്തിയുടെ തലയിൽ നിന്നും ഒരു ദിവസം 50 മുതൽ 100 മുടിവരെ കൊഴിയാം എന്നാണ് പറയുന്നത്. ഇതിൽ കൂടുതൽ പോകുന്നുണ്ടെങ്കിൽ അതിനെ മുടി കൊഴിച്ചിൽ എന്നു പറയാം.

മുടി കൊഴിച്ചിൽ മാറാനും മുടി നീളത്തിൽ വളരാൻ സഹായിക്കുന്ന ഒന്നാണ് ഉള്ളി ഇഞ്ചി നീര്. താരൻ മാറുന്നതിനും ഇത് സഹായകരമാണ്. ചിലർക്ക് ഉള്ളിനീര് കഫക്കെട്ട്,​ നീരിറക്കം എന്നീ പ്രശ്നങ്ങൾക്ക് കാരണമായേക്കാം,​ ഇത്തരം പ്രശ്നങ്ങളോ അലർജിയോ ഇല്ലാത്തവർക്ക് ധൈര്യമായി ഈ കൂട്ടുപയോഗിക്കാം..

ഉള്ളി. ഇത് മുടിയുടെ ഉള്ള് വർദ്ധിപ്പിക്കാനും താരൻ നീക്കി മുടി കൊഴിച്ചിൽ തടയാനും സഹായിക്കുന്നുണ്ട്.

ഇത് എൻസൈം കാറ്റലേസിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും അതിലൂടെ മുടിയുടെ ഉള്ള് കൂട്ടുന്നതിനും സഹായിക്കുന്നുണ്ട്. കൂടാതെ, സൾഫറിന്റെ സാന്നിധ്യം മുടിയ്ക്ക് നല്ല കട്ടി നൽകുന്നതിനും നല്ല ആരോഗ്യ മുള്ള മുടി നൽകുന്നതിനും സഹായിക്കുന്നു. കൂടാതെ, മുടി പൊട്ടുന്നതും കൊഴിച്ചിൽ കുറയ്ക്കാനും ഇത് ഉത്തമാമണ്.

തയ്യാറാക്കേണ്ട വിധം


1 ടേബിൾസ്പൂൺ ഉള്ളി നീരും 1 ടേബിൾസ്പൂൺ ഇഞ്ചിനീരും എടുക്കണം. ഇവ രണ്ടും നന്നായി മിക്സ് ചെയ്ത് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കണം. കുറച്ച് നേരം മസാജ് ചെയ്ത് പിടിപ്പിച്ചതിന് ശേഷം അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. ഇടവിട്ട് ഇടവിട്ട് ഈ കൂട്ട് ഉപയോഗിച്ചാൽ കൂടുതൽ ഫലം ലഭിക്കുന്നതായിരിക്കും.