cricket

മുംബയ്: ബിസിസിഐയുടെ വാർഷിക കരാർ പട്ടികയിൽ നിന്നും മുതിർന്ന താരങ്ങളായ ബൗളർ ഇശാന്ത് ശർമ്മ. അജിങ്ക്യ രഹാനെ എന്നിവരെ ഒഴിവാക്കുമെന്ന് സൂചന. ഇവരെ ഒഴിവാക്കി പകരം ഓപ്പണർ ശുഭ്‌മാൻ ഗിൽ, സൂര്യകുമാർ യാദവ് എന്നിവരെ ലിസ്‌റ്റിൽ ഉൾപ്പെടുത്തും. നിലവിലെ ഗ്രൂപ്പുകളിലെ താരങ്ങൾക്ക് സ്ഥാനക്കയറ്റവും ഉണ്ടാകാമെന്നാണ് സൂചന. ഡിസംബർ 21നാണ് ബിസിസിഐ യോഗം.

ടി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനത്തെ തുടർന്ന് നായകനാകാൻ സാദ്ധ്യതയുള‌ള ഹാർദ്ദിക് പാണ്ഡ്യയെ സി ഗ്രൂപ്പിൽ നിന്ന് ബി ഗ്രൂപ്പിലേക്ക് മാറ്റം നൽകാം. ഇശാന്തിനും രഹാനെയ്‌ക്കുമൊപ്പം വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയെയും നീക്കും. സി ഗ്രൂപ്പിലുള‌ള സൂര്യകുമാർ യാദവിന് എയിലോ ബിയിലോ അംഗത്വം നൽകും. എ ഗ്രൂപ്പിൽ അംഗമായ താരങ്ങൾക്ക് അഞ്ച് കോടിയും ബി ഗ്രൂപ്പംഗങ്ങൾക്ക് മൂന്ന് കോടിയും അതേസമയം സി ഗ്രൂപ്പിൽ ഒരു കോടിയുമാണ് നേടാനാകുക.