
മിക്ക സ്ത്രീകളും സാനിറ്ററി പാഡുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ദൂരയാത്രകളും മറ്റും പോകുമ്പോൾ ഇത് ഡിസ്പോസ് ചെയ്യുന്നതൊക്കെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കൊക്കെയുള്ള പരിഹാരമാണ് മെൻസ്ട്രൽ കപ്പ്.
ബോധവൽക്കരണ ക്ലാസുകളൊക്കെ ഉണ്ടായിട്ടും മിക്ക സ്ത്രീകൾക്കും മെൻസ്ട്രൽ കപ്പ് ഉപയോഗിക്കാൻ പേടിയാണ്. സ്ത്രീകളുടെ ഈ അജ്ഞത അകറ്റുന്ന വീഡിയോയുമായെത്തിയിരിക്കുകയാണ് നടി ഗായത്രി അരുൺ. സുഹൃത്തായ ഗൈനക്കോളഡജിസ്റ്റ് ഡോ. മെറീന വർഗീസിൽ നിന്നാണ് ഗായത്രി മെൻസ്ട്രൽ കപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടുന്നത്.
നമ്മുടെ ശരീരവുമായോ ഫ്ലൂയിഡുമായോ യാതൊരു റിയാക്ഷനും ഇല്ലാത്ത മെറ്റീരിയലാണ് മെൻസ്ട്രൽ കപ്പ്. പത്ത് വർഷം വരെയൊക്കെ ഒരു കപ്പ് യൂസ് ചെയ്യാം. പരിസ്ഥിതി സൗഹൃദമാണ്. പാഡ് വാങ്ങിച്ചുകളയുന്ന കാശും ലാഭിക്കാമെന്നും ഡോക്ടർ പറയുന്നു.
ഒരു പെൺകുട്ടിയ്ക്ക് പീരിയഡ്സിനെക്കുറിച്ച് ആദ്യമായി എങ്ങനെ പറഞ്ഞുകൊടുക്കാമെന്ന ഗായത്രിയുടെ ചോദ്യത്തിന്, അവരെ പേടിപ്പിക്കാതെ നാച്വറൽ പ്രോസസാണെന്നൊക്കെ പറഞ്ഞുകൊടുക്കണമെന്നും ഡോക്ടർ പറയുന്നു. വിവാഹത്തിന് മുമ്പ് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കാമോ എന്ന ചോദ്യത്തിനും ഡോക്ടർ മറുപടി നൽകുന്നുണ്ട്.