
കോട്ടയം: ആക്രിസാധനങ്ങളുടെ വിലയിൽ കുറവുണ്ടായത് വ്യാപാരികൾക്ക് തിരിച്ചടിയാകുന്നു. പഴയ ന്യൂസ് പേപ്പറിന് മുതൽ ഇരുമ്പ്, ചെമ്പ് തുടങ്ങി കൊടുത്താൽ വിലയിൽ മുൻപത്തെ അപേക്ഷിച്ച് വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. കൊവിഡ് കാലത്ത് പേപ്പർ ഉത്പന്നങ്ങൾ ചൈനയിൽ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്നത് കുറഞ്ഞിരുന്നു. ഇത് ഇടക്കാലത്ത് പേപ്പറിന്റെ വില ഉയരുന്നതിന് ഇടയാക്കി.
എന്നാൽ, കൊവിഡ് ഭീതിമാറി വീണ്ടും ഇറക്കുമതി ആരംഭിച്ചതോടെ പഴയ പേപ്പറിന്റെ വില ഇടിഞ്ഞു. വിദേശരാജ്യങ്ങളിൽ നിന്ന് ഇരുമ്പ് ഇറക്കുമതി വർദ്ധിച്ചതോടെ പഴയ ഇരുമ്പ് വിലയും കുറച്ചു. സ്റ്റീലിന് ഷെയർമാർക്കറ്റിൽ ഉണ്ടാകുന്ന ഇടിവ് പഴയ ഇരുമ്പിന്റെ വില കുറയ്ക്കുന്നതിന് കാരണമായി. ജനങ്ങളുടെ ഉപഭോഗത്തിൽ ഉണ്ടാകുന്ന മാറ്റം കാരണം പി വി സി മെറ്റലിന്റെ വിലയും കുറയാൻ ഇടയാക്കി.
മൂവാറ്റുപുഴ, പാലക്കാട്, പെരുമ്പാവൂർ, കൊച്ചി, പുനലൂർ, വൈക്കം, കോയമ്പത്തൂർ, തെങ്കാശി തുടങ്ങി ജില്ലയിൽ നിന്നും ശേഖരിക്കുന്ന പഴയ വസ്തുക്കൾ സംസ്ഥാനത്തേയ്ക്കും പുറത്തേയ്ക്കും കയറ്റുമതി ചെയ്യുകയാണ്. കാർഡ് ബോർഡുകൾ ചെത്തിപ്പുഴ, എറണാകുളം, പേപ്പർ പുനലൂർ, പ്ലാസ്റ്റിക് വസ്തുക്കൾ ബംഗളൂരു, ഇരുമ്പ് പാലക്കാട്, ഇലക്ട്രോണിക്‌സ് വസ്തുക്കൾ ബംഗളൂരു, കാർഡ്‌ബോർഡ് കോയമ്പത്തൂർ, തെങ്കാശി എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഇവിടെ നിന്ന് റിസൈക്ലിംഗ് ചെയ്ത് പുതിയ ഉത്പന്നങ്ങളായി നിർമ്മിച്ചെടുക്കുന്നു.
വില നിലവാരം (പഴയത്, പുതിയത്).
ന്യൂസ് പേപ്പർ 30, 25.
കാർഡ്‌ബോർഡ് 14, 11.
പ്ലാസ്റ്റിക് കുപ്പി 30, 10.
പ്ലാസ്റ്റിക് കസേര 25, 20.
പി വി സി 35, 25.
ഇരുമ്പ് 32, 27.
ചെമ്പ് 550, 500.
മനോഹരൻ , ആക്രിവ്യാപാരി പറയുന്നു.
നിലവിലെ സാഹചര്യത്തിൽ ആക്രിസാധനങ്ങളുടെ വില ഉയരാൻ സാദ്ധ്യതയില്ല. ഇരുമ്പിന്റെ വില ഇനിയും 2 രൂപ കുറയാനുള്ള സാഹചര്യവും ഉണ്ട്.