girl

നമ്മുടെ പല സ്വഭാവങ്ങളും മാറാനുള്ള, നല്ലതും ചീത്തയുമായ ഒരായിരം അനുഭവങ്ങൾ ലഭിക്കുന്ന സ്ഥലമാണ് ഹോസ്റ്റൽ. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും നമ്മൾ പഠിക്കും. ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കാത്തതിന് വീട്ടിൽ നിന്ന് വഴക്കടിച്ച പലരും ഹോസ്റ്റലിലെത്തുമ്പോൾ കിട്ടുന്ന ആഹാരം കഴിച്ച് ജീവിക്കാനും ശീലിക്കും.


ഹോസ്റ്റലിൽ നിന്ന് അഞ്ച് മാസത്തിന് ശേഷം വീട്ടിലേക്ക് വരുന്ന ഒരു പെൺകുട്ടി പിതാവിനയച്ച വാട്സാപ്പ് സന്ദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തനിക്ക് വേണ്ട ഭക്ഷണ സാധനങ്ങളുടെ ലിസ്റ്റ് ആണ് പെൺകുട്ടി അയച്ചിരിക്കുന്നത്.

മട്ടൻ ബിരിയാണി, കുക്കർ ചിക്കൻ കറി, ഗ്രീൻ ചട്നി, ഷിഷ് ടിക്ക തുടങ്ങി വലിയൊരു ലിസ്റ്റ് തന്നെയാണ് പെൺകുട്ടി അയച്ചിരിക്കുന്നത്. പിതാവ് ട്വിറ്ററിലൂടെയാണ് മകളുടെ സന്ദേശം പങ്കുവച്ചിരിക്കുന്നത്. ഇതിന് താഴെ നിരവധി പേരാണ് തങ്ങളുടെ ഹോസ്റ്റൽ അനുഭവങ്ങൾ പങ്കുവച്ചിരിക്കുന്നത്.

Daughter is coming home on 16th evening after 5 months. Hostel (and hers is a vaishnav one) really makes kids bhukkad-Bhikhari!
🤦🏽‍♂️🤦🏽‍♂️ pic.twitter.com/JOVRCYWX0Y

— Shwetank (@shwetankbhushan) December 11, 2022