world-cupസെമി രാത്രി 12.30 മുതൽ

ദോഹ :നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസും അട്ടിമറികളിലൂടെ കറുത്ത കുതിരകളായി മാറിയ മൊറോക്കോയും തമ്മിലുള്ള ലോകകപ്പ് സെമിഫൈനൽ ഇന്ന് നടക്കും.

ഫ്രാൻസ് ഇക്കുറിയും മികച്ച ഫോമിലാണ്. ഗ്രൂപ്പ് റൗണ്ടിൽ ഓസ്ട്രേലിയയെയും ഡെന്മാർക്കിനെയും തോല്പിച്ചു തുടങ്ങിയ ഫ്രഞ്ചുപട ടുണീഷ്യയോട് തോറ്റെങ്കിലും പോയിന്റ് പട്ടികയിലെ മുമ്പന്മാരായാണ് പ്രീ ക്വാർട്ടറിലെത്തിയത്. അവിടെ പോളണ്ടിനെ 3-1നും ക്വാർട്ടറിൽ ശക്തരായ ഇംഗ്ളണ്ടിനെ 2-1നും തോല്പിച്ചു.

ആദ്യ മത്സരത്തിൽ ക്രൊയേഷ്യയോട് ഗോൾരഹിത സമനില വഴങ്ങിയ മൊറോക്കോ തുടർന്ന് ബെൽജിയം,കാനഡ എന്നിവരെ അട്ടിമറിച്ച് ഗ്രൂപ്പ് ജേതാക്കളായിട്ടാണ് പ്രീ ക്വാർട്ടറിലെത്തിയത്. അവിടെ മുൻ ലോകചാമ്പ്യന്മാരായ സ്പെയ്നിനെ ഷൂട്ടൗട്ടിൽ അട്ടിമറിച്ചു. തുടർന്ന് ക്വാർട്ടറിൽ പോർച്ചുഗലിനെ 1-0ത്തിന് മറികടന്നു.ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമാണ് മൊറോക്കോ

4

ഫ്രാൻസിന്റെ ഫിഫ റാങ്കിംഗ്

22

മൊറോക്കോയുടെ ഫിഫ റാങ്കിംഗ്

5

മത്സരങ്ങളിൽ ഇതിനുമുമ്പ് ഫ്രാൻസും മൊറോക്കോയും ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ നാലു ജയം ഫ്രാൻസിന്. ഒരു കളി സമനില.