
പൃഥ്വിരാജ് , ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ ഡിസംബർ 22ന് പ്രദർശനത്തിന്. അപർണ ബാലമുരളിയാണ് നായിക. അന്ന ബെൻ , ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരാണ് മറ്റ് താരങ്ങൾ.ജി.ആർ. ഇന്ദുഗോപൻ രചന നിർവഹിക്കുന്നു. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയേറ്റർ ഓഫ് ഡ്രീംസും സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് നിർമാണം. ഛായാഗ്രഹണം- ജോമോൻ ടി .ജോൺ.
4-ാം മുറ 23ന്
ബിജു മേനോൻ, ഗുരു സോമസുന്ദരം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന 4-ാം മുറ 23ന് തിയേറ്ററിൽ.
അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ,ശ്യാം ജേക്കബ്, ദിവ്യ പിള്ള, സുരഭി സന്തോഷ്, ശാന്തി പ്രിയ, ഷീലു ഏബ്രഹാം, ഷൈനി സാറ, ഋഷി സുരേഷ്, എന്നിവരാണ് മറ്റ് താരങ്ങൾ.സസ്പെൻസ് ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്സൂരജ്.വി.ദേവ് രചന നിർവഹിക്കുന്നു.ഛായാഗ്രഹണം ലോകനാഥൻ. യു. എഫ്. ഐ മോഷൻ പിക്ചേഴ്സ്, ലഷ്മി നാഥ് ക്രിയേഷൻസ്, സെലിബ്രാന്റ് എന്നീ ബാനറുകളിൽ കിഷോർ വാര്യത്ത് (യു.എസ്.എ) സുധീഷ് പിള്ള, ഷിബു അന്തിക്കാട്. എന്നിവർ ചേർന്നാണ് നിർമാണം.