ജനകീയ പ്രക്ഷോഭത്തിനു ഫലം കണ്ടു. കടുത്ത കോവിഡ് നിയന്ത്രണങ്ങളിൽ ചൈന ഇളവു വരുത്തിത്തുടങ്ങി. വന്മതിൽക്കെട്ടിന് ഉള്ളിൽ നിന്ന് പുറത്തു വരുന്ന വാർത്തകൾ ചൈനയിൽ കാര്യങ്ങളൊന്നും അത്ര പന്തി അല്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏകകക്ഷി ഭരണമുള്ള നാട്ടിൽ എതിർപ്പുകൾ അപൂർവമല്ല. പക്ഷേ ഇത്രയേറെ കടുത്ത പ്രതിഷേധം അടുത്ത കാലത്തൊന്നും ചൈന കണ്ടിട്ടില്ല. തലസ്ഥാന നഗരിയിലേക്ക് അടക്കം ആയിരങ്ങൾ ഇരച്ചെത്തി. കനത്ത പൊലീസ് സന്നാഹത്തിൽ ആയിരുന്ന ചൈനീസ് നഗരങ്ങളിലെ കടുത്ത നിയന്ത്രണങ്ങൾക്ക് ഇപ്പോൾ അൽപം ഇളവുണ്ട്. എന്നാലും പ്രക്ഷോഭത്തിന്റെ ശക്തി കുറയുന്നില്ല. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറി ജിയാങ് സെമിന്റെ മരണാന്തര ചടങ്ങുകൾക്കു തടിച്ചു കൂടുന്ന ജനക്കൂട്ടത്തിന് ഇടയിൽ പ്രക്ഷോഭകാരികൾ നുഴഞ്ഞു കയറാനുള്ള സാധ്യത ചൈനീസ് നേതൃത്വം ഭയന്നു.

china