
ന്യൂഡൽഹി: പഞ്ചാബിലെയും ഹരിയാനയിലെയും ഫാമുകളിൽ വൈയ്‌ക്കോലടക്കമുള്ളവയുടെ കത്തിക്കൽ കുറഞ്ഞതായി റിപ്പോർട്ട്. 2016ന് ശേഷമുള്ള കുറഞ്ഞ നിരക്കാണിത്. കത്തിക്കൽ കുറഞ്ഞതോടെ ഡൽഹിക്കും അത് ആശ്വാസമായെന്നാണ് റിപ്പോർട്ട്. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ വായു ഗുണനിലവാര ഗവേഷണ സംവിധാനമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഒക്ടോബർ 12 മുതലുള്ള കണക്കാണ് പുറത്തുവന്നത്.
56- 57 ദിവസങ്ങളിലെ പുക മലിനീകരണം മൂന്ന് വർഷത്തേക്കാൾ കുറഞ്ഞനിരക്കിലാണെന്നും റിപ്പോർട്ടുണ്ട്.
2022ൽ കൂടുതൽ മലിനീകരണമുണ്ടായത് നവംബർ മൂന്നിനായിരുന്നു, 34 ശതമാനം. കഴിഞ്ഞ നവംബറിൽ ഇത് 48 ശതമാനമായിരുന്നു. ഡൽഹിയിൽ ഒക്ടോബർ - നവംബർ മാസങ്ങളിൽ ഫാമുകളിലെ 4.1 ടൺ കാർഷിക മാലിന്യമാണ് കത്തിച്ചത്. കഴിഞ്ഞ വർഷം ഇത് 6.4 ടണ്ണായിരുന്നു.
ഫാമുകളിലെ തീയിടൽ
 2022 സെപ്തംബർ 15 മുതൽ നവംബർ 30 വരെ- 49,922
 2021ൽ- 71,304
 2020 ൽ- 83,002
വൈക്കോൽ കത്തിക്കൽ
 2019ൽ- 50,738
 2018ൽ- 59,684
 2017ൽ- 67,079
 2016ൽ- 1,02,379
ഹരിയാനയിലെ തീയിടൽ
 2022ൽ- 3,661
 2021ൽ- 6,987
 2020ൽ- 4,202
 2019ൽ- 6,364
 2018ൽ- 9,225
 2017ൽ- 13,085
 2016ൽ- 15,686