1979ൽ ഇറാനിൽ ഇസ്ലാമിക വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്. ഇതിന് പിന്നാലെ അവിടെ പുതിയ ഭരണകൂടം സ്ഥാപിക്കപ്പെട്ടു അതും ഇറാൻ സൈന്യത്തിന്റെ ഭാഗമായ അർഥ സൈനിക ഭരണകൂടം. അവർ അതിനെ വിളിച്ചു - സിപ്പാഹ് ഇ പാസ്ദറാൻ ഇ ഇൻഗലാബ് ഇസ്ളാമി എന്ന്. പേർഷ്യൻ ഭാഷയിൽ ഇതിന് അർത്ഥം ദ ആർമി ഓഫ് ഗാർഡിയൻസ് ഓഫ് ദ ഇസ്ളാമിക് റവല്യൂഷൻ ഇറാനിയൻസ് അവരെ അങ്ങനെയാണ് വിളിച്ചത്. പക്ഷേ ലോകം ഈ സൈന്യത്തെ വിളിച്ചത് ഇറാനിയൻ റവല്യൂഷണറി ഗാർഡ് കോപ്പ് എന്നാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമൈനിയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് സേന രൂപീകൃതമായത്. തന്റെ ഭരണകൂടത്തിന് എതിരെ ശബ്ദമുയർത്തുന്നവരെ, അത് രാജ്യത്തിന് അകത്ത് നിന്ന് ആയാലും പുറത്തു നിന്ന് ആയാലും അവരെ അടിച്ചമർത്തുക ഇതു തന്നെ ആയിരുന്നു പുതിയസേനാ രൂപീകരണത്തിലൂടെ ആയത്തുള്ള ഖമൈനി ലക്ഷ്യമിട്ടത്. പക്ഷേ ഇന്ന് ഈസേനയുടെ ലക്ഷ്യവും പ്രവർത്തന രീതിയും മാറിയിരിക്കുന്നു. ഇന്ന് ഈ സേന ഇറാന്റെ എല്ലാമേഖലകളിലും കൈകടത്തുന്നുണ്ട്. ഇറാന്റെ വിദേശനയത്തിൽ, സാമൂഹ്യ നിയന്ത്രണത്തിൽ, എന്തിന് ഇക്കോണമിയിൽ, സൈന്യത്തിന്റെ പ്രവർത്തന രീതികളിൽ, എന്തിന് രാജ്യത്തെ ഭരണ നിർവഹണത്തിൽ വരെ. ലളിതമായി പറഞ്ഞാൽ ഭരണകൂടത്തെ നിയന്ത്രിക്കുന്ന മറ്റൊരു ഭരണകൂടമായി ഈ സേന രൂപാന്തരപ്പെട്ടിരിക്കുന്നു ഇറാനിൽ. ഇത് ലോകത്തിനു തന്നെ ഭീഷണിയായി മാറും എന്നതിൽ യാതൊരു സംശയവുമില്ല .
