ncd
എൻ.സി​.ഡി​

തൃശൂർ: പ്രമുഖ വ്യവസായ ഗ്രൂപ്പായ ബോബി ചെമ്മണൂർ ഗ്രൂപ്പിന്റെ കീഴിലുള്ള സ്വർണ പണയരംഗത്തെ പ്രമുഖ നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനിയായ ചെമ്മണൂർ ക്രെഡിറ്റ്‌സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് (സി.സി.ഐ.എൽ) ഓഹരിയാക്കി മാറ്റുവാൻ പറ്റാത്ത സംരക്ഷിത കടപത്രം (എൻ.സി.ഡി) ഇറക്കുന്നു. എൻ.സി.ഡി പബ്ലിക്ക് ഇഷ്യുവിലൂടെ 50കോടി രൂപ സ്വരൂപിക്കുകയാണ് ലക്ഷ്യമെങ്കിലും പരമാവധി 100കോടി രൂപ വരെ നിക്ഷേപം സ്വീകരിക്കുവാൻ കമ്പനി അനുവാദം നേടിയിട്ടുണ്ട്. നിക്ഷേപത്തിനായി സി​.ആർ,ഐ.എസ്.ഐ.എൽ ബി​.ബി​.ബി​/സ്റ്റേബി​ൾ റേറ്റിംഗ്‌ നേടിയിട്ടുണ്ട്. ആയിരം രൂപ മുഖവിലയുള്ള കടപത്രങ്ങളിൽ 2022 ഡിസംബർ 14 മുതൽ നിക്ഷേപിക്കാം. കുറഞ്ഞ അപേക്ഷാ തുക പതിനായിരം രൂപയും അതിന്മേൽ ആയിരം രൂപയുടെ ഗുണിതങ്ങളായും നിക്ഷേപങ്ങൾ സ്വീകരിക്കാം.
366 ദിവസം മുതൽ 74 മാസം വരെയുള്ള വിവിധ നിക്ഷേപ ഓപ്ഷനുകളുണ്ട്. 74 മാസം കൊണ്ട് നിക്ഷേപ ത്തുക ഇരട്ടിക്കുന്ന സ്‌കീമും ലഭ്യമാണ്. ധനകാര്യസേവന രംഗത്തെ പ്രമുഖരായ 'വിവ്രൊ' ഫിനാൻഷ്യൽ സർവീസസ് ആണ് പബ്ലിക് ഇഷ്യുവിന്റെ ലീഡ് മാനേജർ.