boat

തൃശൂർ: ചാവക്കാട് മത്സ്യബന്ധനത്തിനിടെ വള്ളംമുങ്ങി മൂന്ന് പേർ അപകടത്തിൽ പെട്ടു. ഇവർ രക്ഷപ്പെട്ടതായാണ് വിവരം. എടക്കഴിയൂർ സ്വദേശി മൻസൂറും കുളച്ചൽ സ്വദേശികൾ ചന്ദ്രവും പൊന്നാനി തീരത്തേക്ക് നീന്തിയെത്തുകയായിരുന്നു. കുളച്ചൽ സ്വദേശി ബാലനെ കോസ്റ്റൽ പൊലീസാണ് രക്ഷപ്പെടുത്തിയത്.

അതേസമയം കാസർകോട് ബോട്ട് അപകടത്തിൽപ്പെട്ട നാല് മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ സ്റ്റിയറിംഗ് പൊട്ടി ബോട്ട് നിയന്ത്രണം വിടുകയായിരുന്നു. ബോട്ടിലെ തൊഴിലാളികളായ ബാബു, വത്സൻ, രാജൻ, വിജയൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.