
ലണ്ടൻ: യുക്രെയിനു മേൽ റഷ്യ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ റഷ്യൻ കമാൻഡർമാർക്കും യുക്രെയിനെ ലക്ഷ്യമാക്കി ഡ്രോണുകൾ നിർമ്മിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഉൾപ്പെട്ട ഇറാനികൾക്കെതിരെയും ഉപരോധം ഏർപ്പെടുത്തി ബ്രിട്ടൺ. മേജർ ജനറൽ റോബോർട്ട് ബാരനോവ് ഉൾപ്പെടെ 12 റഷ്യൻ ഉന്നത ഉദ്യോഗസ്ഥരുടെ ആസ്തി മരവിപ്പിക്കുകയും യാത്രാ നിരോധനം ഏർപ്പെടുത്തുകയും ചെയ്യുമെന്ന് സർക്കാർ അറിയിച്ചു. റഷ്യൻ അധിനിവേശത്തിനു ശേഷം മിസൈൽ പീരങ്കി ആക്രമണങ്ങളിൽ 6000 ത്തോളം യുക്രെയിൻ പൗരന്മാരാണ് കൊല്ലപ്പെട്ടത്. ഇത്തരത്തിൽ ആക്രമണങ്ങൾ നടത്തുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ഗുരുതര ലംഘനമാണ്. റഷ്യയ്ക്ക് വിതരണം ചെയ്ത ഇറാൻ നിർമ്മിത ഡ്രോണുകൾ ആക്രമണങ്ങൾക്ക് പ്രധാന പങ്ക് വഹിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉപരോധം ഏർപ്പെടുത്തിയത്.