malikappuram

എട്ട് വയസുകാരി കല്യാണിയുടെയും അവളുടെ സൂപ്പർ ഹീറോയായ അയ്യപ്പന്റെയും കഥയുമായി ഉണ്ണിമുകുന്ദൻ നായകനാകുന്ന 'മാളികപ്പുറം' ട്രെയ്‌ലർ പുറത്തിറങ്ങി. മാളികപ്പുറം ഒരു സിനിമ മാത്രമല്ല ഒരു നിയോഗം കൂടിയാണ് തനിക്കെന്ന് ട്രെയിലർ പുറത്തുവിട്ട് ഉണ്ണിമുകുന്ദൻ കുറിച്ചു. മണ്ഡലകാലത്ത് തന്നെ ചിത്രം തീയേ‌റ്ററിലെത്തുന്നത് അനുഗ്രഹമാണെന്നും നടൻ ഫേസ്‌ബുക്ക് പോസ്‌റ്റിൽ പറയുന്നു.

നവാഗതനായ വിഷ്‌ണു ശശിശങ്കർ സംവിധാനം ചെയ്‌ത 'മാളികപ്പുറം' നിർമ്മിച്ചത് ആന്റോ ജോസഫിന്റെ ആൻ മെഗാ മീഡിയയും വേണു കുന്നപ്പള‌ളിയുടെ കാവ്യ ഫിലിം കമ്പനിയും ചേർന്നാണ്. അഭിലാഷ് പിള‌ളയുടേതാണ് തിരക്കഥ.ദേവനന്ദ, ശ്രീപഥ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. ഒപ്പം സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ, രമേഷ് പിഷാരടി തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ലൊക്കേഷനിൽ പന്തളം കൊട്ടാരം അംഗങ്ങൾ സന്ദർശിച്ചത് മുൻപ് വാർത്തയായിരുന്നു.