
ദോഹ: ഫിഫ ലോകകപ്പിലെ സെമി ഫൈനൽ പോരാട്ടത്തിനായുള്ള അർജന്റീനയുടെ സ്റ്റാർട്ടിംഗ് ഇലവൻ പുറത്ത്. പ്രധാനമായ രണ്ട് മാറ്റങ്ങളോടെയാണ് അർജന്റീന ക്രൊയേഷ്യയെ നേരിടാനിറങ്ങുന്നത്. ലിസാർഡ്രോ മാർട്ടിനെസിനെയും, മാർക്കസ് അക്യൂനക്കിനെയും നിർണായക മത്സരത്തിലെ പ്ളേയിംഗ് ഇലവനിൽ നിന്ന് പിൻവലിച്ചു. ഇവർക്ക് പകരക്കാരായി ലിയാൻഡ്രോ പരേഡെസും ടാഗ്ളിഫിക്കോയും ടീമിൽ ഇടം പിടിച്ചു. മഞ്ഞക്കാർഡ് കുരുക്ക് മൂലമാണ് പ്ളേയിംഗ് ഇലവനിൽ മാറ്റം വരുത്താൻ അർജന്റീന നിർബന്ധിതരായത്.
ക്വാർട്ടർ ഫൈനലിലും അതിന് മുൻപുള്ള മത്സരത്തിലും മാർട്ടിനെസിനും അക്യൂനക്കിനും മഞ്ഞക്കാർഡുകൾ ലഭിച്ചിരുന്നു. ആരാധകരെ നിരാശയിലാഴ്ത്തി ഏയ്ഞ്ചൽ ഡി മരിയയും സ്റ്റാർട്ടിംഗ് ഇലവനിൽ ഇടം പിടിച്ചില്ല. ക്രൊയേഷ്യൻ ടീം മാറ്റങ്ങളില്ലാതെയാണ് സെമി പോരാട്ടത്തിനിറങ്ങുന്നത്. ഇന്ത്യൻ പ്രാദേശിക സമയം രാത്രി 12.30-നാണ് മത്സരത്തിന്റെ കിക്ക് ഓഫ്.
•Argentina XI (4-3-3): E. Martinez; Molina, Paredes, Otamendi, Tagliafico; Fernandez, De Paul, Mac Allister; Di Maria, Messi, Alvarez.
•Croatia Probable XI (4-3-3): Livakovic; Juranovic, Gvardiol, Lovren, Sosa; Modric, Brozovic, Kovacic; Pasalic, Kramaric, Perisic