mullaperiyar-dam

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 141.05 അടിയായി ഉയർന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളായ തേക്കടി മേഖലയിൽ കനത്ത മഴയാണ് പെയ്യുന്നത്. ഇതാണ് അണക്കെട്ടിലെ നീരൊഴുക്ക് കൂടാൻ കാരണം.


ജലനിരപ്പ് 141 അടി പിന്നിട്ടതോടെ തമിഴ്നാട് കേരളത്തിന് രണ്ടാംഘട്ട മുന്നറിയിപ്പ് നൽകി. കനത്ത മഴ തുടരുകയും അതുവഴി ജലനിരപ്പ് ഉയരുകയും ചെയ്താൽ സ്പിൽവേ ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുമെന്നാണ് തമിഴ്നാടിന്റെ മുന്നറിയിപ്പ്.

ഇന്ന് രാവിലെയോടെയാണ് അണക്കെട്ടിന്റെ ജലനിരപ്പ് 141 അടി പിന്നിട്ടത്. കഴിഞ്ഞദിവസം 511 ക്യുസെക്സ് വെള്ളമായിരുന്നു ഡാമിലേക്ക് ഒഴുകിയെത്തിയത്. രാത്രിയോടെ ഇത് 4261 ക്യുസെക്സ് ആയി കൂടി. 142 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.