rahul-gandhi

ജയ്പൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോ‌ഡോ യാത്രയിൽ പങ്കെടുത്ത് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. ഇന്ന് രാവിലെ രാജസ്ഥാനിലെ സവായ് മധോപൂരിൽ നിന്നാണ് അദ്ദേഹം യാത്രയിൽ പങ്കെടുത്തത്. രാഹുലിനോട് സംസാരിച്ചുകൊണ്ട് നടക്കുന്ന രഘുറാമിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിച്ചിട്ടുണ്ട്. നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പിന്നോട്ട് വലിച്ചെന്ന് നേരത്തേ അഭിപ്രായപ്പെട്ടിരുന്ന വ്യക്തിയാണ് രഘുറാം. അദ്ദേഹത്തിന്റെ പുസ്തകത്തിലും ഇതേക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.

#BharatJodoYatra में @RahulGandhi जी के साथ कदम मिलाते RBI के पूर्व गवर्नर श्री रघुराम राजन...

नफ़रत के खिलाफ देश जोड़ने के लिए खड़े होने वालों की बढ़ती संख्या बताती है कि- हम होंगे कामयाब। pic.twitter.com/MFV6izCpcw

— Congress (@INCIndia) December 14, 2022

സെപ്തംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര വിവിധ സംസ്ഥാനങ്ങൾ പിന്നിട്ടാണ് ഇപ്പോൾ രാജസ്ഥാനിലെത്തിയിരിക്കുന്നത്. 2023 ഫെബ്രുവരിയിൽ ജമ്മു കാശ്മീരിലാണ് യാത്ര സമാപിക്കുന്നത്. സിനിമാ താരങ്ങൾ, ആക്ടിവിസ്റ്റുകൾ തുടങ്ങി നിരവധി പ്രമുഖർ ഇതിനോടകം യാത്രയിൽ പങ്കെടുത്തിട്ടുണ്ട്.

#WATCH | Former RBI Governor Raghuram Rajan briefly joins the Congress party's Bharat Jodo Yatra. The Yatra resumed this morning from Bhadoti of Sawai Madhopur in Rajasthan. pic.twitter.com/KAQSonrfxE

— ANI (@ANI) December 14, 2022