v-k-prakash

തന്റെ സിനിമയുടെ സെറ്റിൽ കൃത്യസമയത്ത് എത്തുകയും കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കുകയും ചെയ്യുന്ന നടനാണ് ഷൈൻ ടോം ചാക്കോയെന്ന് സംവിധായകൻ വി കെ പ്രകാശ്. ഷൈൻ ടോമിനെതിരെ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു സംവിധായകൻ.


സിനിമയുടെ ക്രൂവിന്റെ ഭാഗമല്ലാത്ത ഒരു മേക്കപ്പ് ആർട്ടിസ്റ്റ് എന്തിനാണ് ഇത്തരം അസത്യങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് മനസിലാകുന്നില്ല. ഷൈൻ കൃത്യസമയത്ത് വരികയും കഥാപാത്രത്തെ കൃത്യമായ രീതിയിൽ ആവിഷ്‌കരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. അനവസരത്തിൽ എന്ത് ലക്ഷ്യംവച്ചാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങൾ നടത്തുന്നതെന്ന് മനസിലാകുന്നില്ലെന്നും സംവിധായകൻ വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു അഭിമുഖത്തിനിടെയായിരുന്നു രഞ്ജു രഞ്ജുമാർ ഷൈൻ ടോം ചാക്കോയെ വിമർശിച്ചത്. കൂടെ അഭിനയിക്കുന്നത് സ്ത്രീയാണെന്ന പരിഗണനപോലും നൽകാതെ അൽപവസ്ത്രധാരിയായി നടക്കുകയും ഷോട്ടിനിടയിൽ നിന്ന് ഓടിപ്പോകുകയും ചെയ്യുന്ന താരമാണ് ഷൈൻ ടോം ചാക്കോ എന്നായിരുന്നു മേക്കപ്പ് ആർട്ടിസ്റ്റിന്റെ ആരോപണം.