black-magic

ആലപ്പുഴ: യുവതിയെ ദുർമന്ത്രവാദത്തിനിരയാക്കിയവർ അറസ്റ്റിൽ. ആലപ്പുഴ ഭരണിക്കാവിലാണ് സംഭവം. യുവതിയുടെ ഭർത്താവും രണ്ട് ബന്ധുക്കളും ദുർമന്ത്രവാദികളുമാണ് അറസ്റ്റിലായത്.

നൂറനാട് പുതുവച്ചാൽത്തറയിൽ അനീഷിന്റെ ഭാര്യയെയാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് ദുർമന്ത്രവാദത്തിനിരയാക്കിയത്. മന്ത്രവാദികൾ ചേർന്ന് ആഴ്ചകളോളം യുവതിയെ പീഡിപ്പിക്കുകയും കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഇതിൽ സഹികെട്ട് യുവതി പൊലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് ആറുപേർ പിടിയിലായിരിക്കുന്നത്. സുലൈമാൻ, അൻവർ ഹുസൈൻ, ഇമാമുദ്ദീൻ എന്നീ ദുർമന്ത്രവാദികളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

അനീഷുമായി യുവതിയുടെ രണ്ടാം വിവാഹമാണ്. ടെക്‌നോപാർക്കിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററായി ജോലി നോക്കുകയാണ് യുവതി. യുവതിയുടെ ശരീരത്തിൽ ബാധ കയറിയിട്ടുണ്ടെന്ന് പറഞ്ഞ് ഭർത്താവും ബന്ധുക്കളും ചേർന്ന് ദുർമന്ത്രവാദികളെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു.