buffalo

മുംബയ്: പോത്തിനെ മോഷ്‌ടിച്ച് വിവരം അന്വേഷിക്കാൻ സമീപിച്ചയാളിൽ നിന്നും കൈക്കൂലി വാങ്ങിയ എസ് ഐ പിടിയിൽ. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. വിജിലൻസ് സംഘത്തിന്റെ പിടിയിലായ എസ്.ഐ മഹേന്ദ്രയാണ് തെളിവ് നശിപ്പിക്കാൻ കൈക്കൂലിപ്പണം വിഴുങ്ങിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

ശംഭുനാഥ് എന്നയാളാണ് പരാതിയുമായി വിജിലൻസിനെ സമീപിച്ചത്. 10000 രൂപയാണ് എസ് ഐ ആവശ്യപ്പെട്ടത്. 6000 രൂപ ആദ്യഗഡുവായി വാങ്ങി. തുടർന്ന് 4000 കൂടി ആവശ്യപ്പെട്ടതോടെയാണ് ശംഭുവിന് വിജിലൻസിനെ സമീപിക്കേണ്ടി വന്നത്. എസ്ഐയ‌്ക്കെതിരെ കേസെടുത്തതായി ഹരിയാന വിജിലൻസ് അറിയിച്ചു.