
'ഷഫീക്കിന്റെ സന്തോഷങ്ങൾ' എന്ന ചിത്രത്തിലെ പ്രതിഫലവുമായി ബന്ധപ്പെട്ട് നടൻ ബാലയും ഉണ്ണിമുകുന്ദനും തമ്മിലുണ്ടായ വാഗ്വാദങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇതിനുപിന്നാലെ തന്റെ മനസ് ശരിയല്ലെന്നും ചെന്നൈയിലേക്ക് പോകുകയാണെന്നും അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബാലയിപ്പോൾ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ചെന്നൈയിൽ പോകുവാ, മനസ് ശരിയല്ല. എല്ലാവരും എന്നെ ഒറ്റപ്പെടുത്തിയത് പോലെ തോന്നി. ഒരുപക്ഷേ എന്റെയടുത്ത് വന്നിട്ട് തരാൻ പറ്റില്ലെന്ന് പറഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഞാൻ കാശ് ചോദിക്കില്ലായിരുന്നു. ഇപ്പോഴും ഞാൻ ചോദിച്ചിട്ടില്ല. പക്ഷേ സഹായം ചോദിച്ച് എന്റെ വീട്ടിൽ പാതിരാത്രി വന്നിട്ട് സംസാരിച്ച ഡയലോഗെല്ലാം എനിക്ക് ഓർമയുണ്ട്. എന്നിട്ടും ഇന്നേവരെ ഒരാൾ പോലും എന്നെ വിളിച്ചിട്ടില്ല. മനോജ് കെ ജയൻ എന്നെ വിളിച്ചിരുന്നു. നല്ല മനുഷ്യനാണ്. വലിയ വലിയ ആളുകളൊക്കെ എവിടെപ്പോയി.
എന്റെ ജീവിതത്തിൽ ഞാൻ കഞ്ചാവ് തൊട്ടിട്ടില്ല. ഒരു അവസ്ഥയിലിരിക്കുകയാണ്. എല്ലാവരും എന്റെയടുത്ത് വന്ന് പരാതി പറഞ്ഞപ്പോൾ ഞാൻ മാദ്ധ്യമങ്ങളിലൂടെ പറഞ്ഞതാണ്. ഇപ്പോൾ എല്ലാവരും പിൻവാങ്ങി. അവരാണ് എന്റെ ഫ്ലാറ്റിലോട്ട് വന്നത്. ആദ്യം അത് മനസിലാക്കൂ. ഇനി എത്ര ഉച്ചത്തിൽ ഞാൻ പറയണം.'- ബാല പറഞ്ഞു.