
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് സ്വകാര്യ വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്താൻ പല രാജ്യങ്ങളും ഇന്ന് പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതേ പ്രവണത പിന്തുടർന്നാണ് റൊമാനിയ ഒരു പുതിയ രീതി ആവിഷ്കരിച്ചിരിക്കുന്നത്. എന്നാൽ ഇത് അന്തരീക്ഷത്തിന് മാത്രമല്ല ആരോഗ്യത്തിനും വളരെ നല്ലതാണ് . അവിടുത്തെ ബസ് ടിക്കറ്റ് സൗജന്യമായി കിട്ടാൻ വെറും 20 സ്ക്വാറ്റുകൾ മാത്രം ചെയ്താൽ മതി. ഇതിന്റെ വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
'alinabzholkina' എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു ടിക്കറ്റ് ബൂത്തിന് മുന്നിൽ യുവതി 20 സ്ക്വാറ്റുകൾ ചെയ്യുന്നത് വീഡിയോയിൽ കാണാം. അവർ അത് പൂർത്തിയാക്കിയപ്പോൾ തന്നെ അവിടെ സ്ഥാപിച്ചിട്ടുള്ള യന്ത്രത്തിൽ നിന്ന് സൗജന്യമായി ബസ് ടിക്കറ്റ് ലഭിക്കുന്നു. ഇതാണ് വീഡിയോയിൽ ഉള്ളത്.
വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. രാജ്യത്തിന്റെ പുതിയ പദ്ധതിയെ ഏറ്റെടുത്തിരിക്കുകയാണ് ജനങ്ങൾ.