
കൊച്ചി: പി.ഒ.സി സ്ഥാപക ഡയറക്ടറും കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറിയുമായിരുന്ന ഫാ. ജോസഫ് കണ്ണത്ത് (92) നിര്യാതനായി. നാളെരാവിലെ 10ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ മേജർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമ്മികത്വത്തിൽ സംസ്‌കാര ശുശ്രൂഷ നടത്തും. തൃശൂർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്, ടോണി നീലങ്കാവിൽ, ജേക്കബ് തൂങ്കുഴി തുടങ്ങിയ ബിഷപ്പുമാർ സഹകാർമ്മികരാകും.
1958ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1965വരെ തൃശൂർ രൂപതയിലെ വിവിധ പള്ളികളിൽ സേവനമനുഷ്ഠിച്ചു. 1966 മുതൽ പാസ്റ്ററൽ ഓറിയന്റേഷൻ സെന്റർ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളിലേർപ്പെട്ടു. 1968 മുതൽ 1979 വരെ പാലാരിവട്ടം പി.ഒ.സിയുടെ ഡയറക്ടറായി. തുടർന്ന് കാനഡയിൽ ലണ്ടൻ രൂപതയിൽ അംഗമായി ചേർന്ന് സേവനം ചെയ്തു. സഹോദരങ്ങൾ: ആന്റണി, സിസ്റ്റർ ബോൾഡ്‌വിൻ, ആനി, പരേതരായ അനസി കൊച്ചുദേവസി, സിസ്റ്റർ ജൂലിയാന, ഡേവിസ്.