
കൊച്ചി: സ്വർണവില പവന് 400 രൂപ വർദ്ധിച്ച് 40,240 രൂപയിലെത്തി. ഗ്രാമിന് 5,030 രൂപ. 50 രൂപയാണ് ഗ്രാമിന് വർദ്ധിച്ചത്. രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്നലത്തെ വർദ്ധന. പണിക്കൂലിയും ജി.എസ്.ടിയുമുൾപ്പടെ കണക്കുകൂട്ടിയാൽ ഒരു പവന് 44,000 രൂപയ്ക്ക് മേൽ നൽകേണ്ടിവരും. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് വർദ്ധന സംബന്ധിച്ച അനിശ്ചിതത്വമാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. അന്താരാഷ്ട്ര വില നിലവാരത്തിലെ വ്യത്യാസങ്ങളും കാരണമായി.