doctor-

ലക്നൗ: ഭാര്യയെ കൊന്ന് 400 കിലോമീറ്റർ അകലെ മൃതദേഹം സംസ്കരിച്ച ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലാണ് സംഭവം. ഡോക്ടർ വന്ദന അവസ്തി(28)യാണ് കൊല്ലപ്പെട്ടത്. നവംബർ 26നാണ് കൊലപാതകം നടന്നത്.

പ്രതിയായ ആയുർവേദ ഡോക്ടർ അഭിഷേക് അവസ്തിയും പിതാവ് ഗൗരി ശങ്കർ അവസ്തിയും ചേർന്ന് കുടുംബവഴക്കിനിടെ ഭാരമുള്ള വസ്തു ഉപയോഗിച്ച് വന്ദനയുടെ തലയ്ക്കടിക്കുകയായിരുന്നു. തലയ്‌ക്കേറ്റ പരിക്ക് മൂലമാണ് വന്ദന മരിച്ചതെന്ന് പൊലീസിനോട് പ്രതിയായ ഭർത്താവ് പറഞ്ഞു.

വന്ദനയുടെ മൃതദേഹം ഒരു സ്യൂട്ട്‌കേസിൽ വച്ച് ഇവരുടെ ക്ലിനിക്കായ ഗൗരിയിൽ എത്തിച്ച ശേഷം അഭിഷേക് ആംബുലൻസ് വിളിച്ച് 400 കിലോമീറ്റർ അകലെയുള്ള ഗർമുക്തേശ്വറിൽ പോയി മൃതദേഹം സംസ്കരിച്ചു. പിറ്റേദിവസം വന്ദനയെ കാണാനില്ലെന്ന് അഭിഷേക് പൊലീസിൽ പരാതി നൽകിരുന്നു. വിലപിടിപ്പുള്ള വസ്തുക്കളുമായി വന്ദന ഒളിച്ചോടി എന്ന തരത്തിലായിരുന്നു പരാതി.എന്നാൽ ഇരുവരും തമ്മിൾ തർക്കമുള്ളതായി പൊലീസ് കണ്ടെത്തി.‌ തിങ്കളാഴ്ച നടത്തിയ ചോദ്യം ചെയ്യലിലാണ് അഭിഷേക് വന്ദനയെ കൊന്നതാണെന്ന് വെളിപ്പെടുത്തിയത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

2014ലാണ് അഭിലാഷിന്റെയും വന്ദനയുടെയും വിവാഹം കഴിഞ്ഞത്. ഇവർ ഗൗരി എന്ന പേരിൽ ഒരു ആയുവേദ ആശുപത്രി നടത്തിവരികയായിരുന്നു. എന്നാൽ ഇടയ്ക്ക് ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായി. തർക്കം രൂക്ഷമായതോടെ വന്ദന മറ്റൊരും ആശുപത്രിയിലേയ്ക്ക് മാറിയിരുന്നതായി പൊലീസ് അറിയിച്ചു.