death

കിൻഷസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോഗോയുടെ തലസ്ഥാനമായ കിൻഷസയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 120ലേറെ മരണം. മരണസംഖ്യ ഉയർന്നേക്കും. നിരവധി വീടുകളും റോഡുകളും തകർന്നു. കിൻഷസയെ രാജ്യത്തെ പ്രധാന തുറമുഖ നഗരമായ മറ്റാഡിയുമായി ബന്ധിപ്പിക്കുന്ന ഹൈവേയുടെ ഒരു ഭാഗം തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതം നിറുത്തിവച്ചു.