football-match

തൃശൂർ നെല്ലിക്കുന്ന് മേനാച്ചേരി നഗറിലെ ഒരു വീട്ടിൽ നിന്നും മാരക മയക്കുമരുന്നായ MDMA യുമായി രണ്ടുപേരെ റെയ്ഞ്ച് ഇൻസ്പെക്ടർ അബ്ദുൾ അഷ്റഫും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. മേനാച്ചേരി നഗർ സ്വദേശി മാളിയേക്കൽ അനീഷ്, കാളത്തോട് കുറിച്ചിറ്റ സ്വദേശി പന്തല്ലൂക്കാരൻ ബെൻറ്റിറ്റ് എന്നിവരാണ് പിടിയിലായത്. മയക്കുമരുന്ന് വിപണിയിൽ വലിയ ഡിമാന്റുള്ള, ഓഫ് വൈറ്റ് കല്ലുകൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന, വിലകൂടിയ തരം MDMA യാണ് പിടിച്ചെടുത്തത്.

മൂന്ന് മാസത്തോളമായി നെല്ലിക്കുന്ന്, കാളത്തോട് മേഖലകളിൽ നടത്തി വന്ന രഹസ്യാന്വേഷണത്തിന് ഒടുവിലാണ് ജില്ലയിലെ വൻമയക്കുമരുന്ന് ലോബിയായ ഈ സംഘം പിടിയിലാകുന്നത്. രാത്രി ഉറക്കമിളച്ച് ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണുന്ന കുറച്ചു ചെറുപ്പക്കാർ MDMA ഉപയോഗിക്കുന്നുണ്ടെന്നറിവ് കിട്ടിയതിനെത്തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കാൻ സഹായകരമായത്.

മയക്കുമരുന്ന് വിൽപ്പന നടത്തി ഉണ്ടാക്കിയ 29000/- രൂപയും, മില്ലി ഗ്രാം മുതൽ തൂക്കം നോക്കുന്ന ചെറിയ ത്രാസും, ചെറുകിട കച്ചവടത്തിനുള്ള പോളിത്തീൻ കവറുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾ സ്ഥിരമായി MDMA വില്പന നടത്തിവരികെയായിരുന്നെന്ന് ഇതിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

പിടിച്ചെടുത്ത മയക്കുമരുന്നിന്ന് വിപണിയിൽ പത്തുലക്ഷം രൂപയിലധികം വില മതിക്കും. നിലവിൽ അറസ്റ്റിലായ പ്രതികളെ കൂടാതെ മണ്ണുത്തി സ്വദേശികളായ സിന്റപ്പൻ, സജിത്ത് എന്നിവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. പ്രതികൾ മുൻപും മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്.

കേസെടുത്ത പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പക്ടർ ഹരീഷ്, പ്രിവന്റീവ് ഓഫീസർ അരുൺ കുമാർ, ശിവൻ, CEO മാരായ വിശാൽ ,ശ്രീരാഗ്, ജേസഫ്‌, ഡ്രൈവർ ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു.

തൃശൂർ നെല്ലിക്കുന്ന് മേനാച്ചേരി നഗറിലെ ഒരു വീട്ടിൽ നിന്നും മാരക മയക്കുമരുന്നായ MDMA യുമായി രണ്ടുപേരെ റെയ്ഞ്ച് ഇൻസ്പെക്ടർ...

Posted by Kerala Excise on Wednesday, 14 December 2022