narayani
narayani

ലീച്- നവാഗതനായ ശരൺ വേണുഗോപാലിന്റെ ചിത്രം കോഴിക്കോട് നാട്ടിൻ പുറത്തെ ഒരു തറവാടിനെ കേന്ദ്രീകരിച്ച് നവാഗതനായ ശരൺ വേണുഗോപാൽ രചനയും സംവിധാനവും നി‌ർവഹിക്കുന്ന നാരായണീന്റെ മൂന്നാണ്മക്കൾ എന്ന ചിത്രത്തിൽ അലൻസിയർ, ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഢിയും നിറഞ്ഞ ഒരു കുടുംബത്തിന്റെ കഥ മൂന്നാൺ മക്കളെ കേന്ദ്രീകരിച്ചാണ് അവതരണം.കോഴിക്കോട് എലത്തൂരിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ സജിത മഠത്തിൽ, ഷെല്ലി നബു, ഗാർഗി അനന്തൻ, സരസ ബാലുശ്ശേരി, തോമസ് മാത്യു, സുലോചന കുന്നുമ്മൽ, തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. കൊൽക്കത്ത സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സംവിധാന കോഴ്സ് പൂർത്തിയാക്കിയ ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത ഒരു പാതിരാ സ്വപ്നം എന്ന ഹ്രസ്വ ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. നദിയ മൊയ്തു ആണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്.അപ്പു പ്രഭാകർ ഛായാഗ്രഹണം നിർവഹിക്കുന്നു.റഫീഖ് അഹമ്മദിന്റെ വരികൾക്ക് രാഹുൽ രാജ് ഈണം പകരുന്നു.എഡിറ്റിംഗ്‌ - ജ്യോതിസ്വരൂപ് പാന്താ,പ്രൊഡക്ഷൻ കൺട്രോളർ -ഡിക്സൻ പൊടുത്താസ്..ജമിനി ഫുക്കാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജമിനി ഫുക്കാൻ ആണ് നിർമാണം. പി.ആർ. ഒ വാഴൂർ ജോസ്. .