
യുവനിരയിലെ ശ്രദ്ധേയ നടൻ മാത്യു തോമസ്, മലയാളത്തിലൂടെ എത്തി ബോളിവുഡിലും തെന്നിന്ത്യയിലും സാന്നിദ്ധ്യം അറിയിക്കുന്ന മാളവിക മോഹനൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ആൽവിൻ ഹെന്റി കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ക്രിസ്റ്റി എന്നു പേരിട്ടു. ക്രിസ്റ്റി എന്ന കഥാപാത്രത്തെ മാത്യു തോമസാണ് അവതരിപ്പിക്കുന്നത്. പൂവാർ തീരപ്രദേശത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന വ്യത്യസ്തമായ പ്രണയകഥയാണ് പറയുന്ന ചിത്രത്തിന് സാഹിത്യകാരൻമാരായ ജി.ആർ. ഇന്ദു ഗോപനും ബന്ന്യാമിനും ചേർന്നാണ് രചന. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ. എസ്. കുറുപ്പ് ,വീൻ നായർ, സ്മിനു സിജോ, മഞ്ജു പത്രോസ് എന്നിവരാണ് മറ്റ് താരങ്ങൾ. ആനന്ദ്.സി.ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. വിനായക് ശശികുമാർ - അൻവർ അലി, എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്ത ഈണം പകരുന്നു. റോക്കി മൗണ്ടൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്നാണ് നിർമാണം. ഫെബ്രുവരിയിൽ പ്രദർശനത്തിനെ ത്തും.പി.ആർ. ഒ വാഴൂർ ജോസ്.