കൊച്ചി: കേരള സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷൻ (ടൂർഫെഡ്) ഒരുക്കുന്ന ഏകദിന വിനോദയാത്രകൾക്ക് സഞ്ചാരികളുടെ തിരക്ക്. കൊല്ലം അഷ്ടമുടി കായൽ ടൂറിസം പാക്കേജ്, കൊച്ചി അറേബ്യൻ സീ, മൺറോതുരുത്ത് - ജടായു പാറ, തെന്മല, പൊന്മുടി, വക്കം പൊന്നിൻതുരുത്ത്, കൃഷ്ണപുരം-കുമാരകോടി, ആലപ്പുഴ ഹൗസ്ബോട്ട്, കുമരകം - പാതിരാമണൽ, ഗവി,വാഗമൺ, അഗ്രിക്കൾച്ചർ തീം പാർക്ക്, അതിരപ്പള്ളി, ആഴിമല - ചെങ്കൽ-പൂവ്വാർ -കോവളം , കന്യാകുമാരി തുടങ്ങിയ ഏകദിന യാത്ര പാക്കേജുകളാണ് ഗ്രൂപ്പുകളായി മികച്ച സൗകര്യത്തോടെ സംഘടിപ്പിക്കുന്നതെന്ന് ടൂർഫെഡ് മാനേജിംഗ് ഡയറക്ടർ പി.കെ. ഗോപകുമാർ അറിയിച്ചു.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് പാക്കേജുകളെല്ലാം ക്രമീകരിച്ചിരിക്കുന്നത്. മലബാർ മേഖലയിലുള്ളവർക്ക് അനന്തവിസ്മയം എന്ന പാക്കേജും ടൂർഫെഡ് ഒരുക്കിയിട്ടുണ്ടെന്ന് ടൂർഫെഡ് മാർക്കറ്റിംഗ് മാനേജർ ജി.ശ്യാം പറഞ്ഞു. വിവരങ്ങൾക്ക് ഫോൺ: 0471 -2314023, 9495405075, 9495445075. www.tourfed.org