ivana

ദോഹ: ക്രൊയേഷ്യ ലോകകപ്പ് നേടിയാൽ പൂർണ നഗ്നയായി ആഘോഷിക്കും എന്ന് മോഡലായ ഇവാന നോൾ അറിയിച്ചത് കഴിഞ്ഞ ദിവസം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ക്രൊയേഷ്യയുടെ മത്സരങ്ങളിൽ രാജ്യത്തിന്റെ ജേഴ്‌സിയണിഞ്ഞ് വളരെ ബോൾഡ് ലുക്കിൽ ഗ്യാലറിയിലിരുന്ന് ടീമിനെ പ്രോത്സാഹിപ്പിക്കുന്ന ഇവാന 'സെക്‌സിയസ്റ്റ് ഫാൻ ഓഫ് ദ കൺട്രി' എന്നാണ് അറിയപ്പെടുന്നത്.

മുൻ മിസ് ക്രൊയേഷ്യ ഫൈനലിസ്‌റ്റായ ഇവാന (30) സെമി ഫൈനലിലും ടീമിനെ പ്രോത്സാഹിപ്പിക്കാൻ ഗാലറിയിലെത്തി. എന്നാൽ ആദ്യ പകുതിയിൽ അർജന്റീനയോട് രണ്ട് ഗോളുകൾ ക്രൊയേഷ്യ വഴങ്ങുകയും രണ്ടാം പകുതിയിൽ തീർത്തും നിഷ്‌പ്രഭരായിരിക്കുകയും ചെയ്‌തതോടെ ഇവാനയുടെ ആരാധകർക്കും അത് നിരാശയായി. രാജ്യത്തെ നിയമത്തിന് വിരുദ്ധമായി പ്രകോപകനപരമായി ഇവാന വസ്‌ത്രം ധരിച്ചതിനാൽ ലോകകപ്പ് കാണുന്നതിൽ നിന്നും ഇവാനയെ തടയുമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നു എന്നാൽ അങ്ങനെയൊന്നും കഴിഞ്ഞ ദിവസമുണ്ടായില്ല. മത്സരം ആരംഭിക്കും മുൻപ് തന്നെ ഇവാന നോൾ ഗാലറിയിലെത്തിയിരുന്നു. ഇൻസ്‌റ്റഗ്രാമിൽ 2.6 മില്യൺ ഫോളോവേഴ്‌സുള‌ള താരമാണ് ഇവാന നോൾ. മത്സരം തോറ്റെങ്കിലും ആരാധകരെ നിരാശരാക്കാതെ 'ഫ്ളൈയിംഗ് കിസ്' നൽകിയ ശേഷമാണ് ഇവാന മടങ്ങിയത്.