
ലണ്ടൻ : ഇംഗ്ലണ്ടിന്റെ തെക്ക് - കിഴക്കൻ തീരത്ത് അനധികൃത കുടിയേറ്റക്കാരുമായി വന്ന ബോട്ട് മറിഞ്ഞ് മൂന്ന് മരണം. 43 പേരെ രക്ഷിച്ചെന്നാണ് വിവരം. ഇന്നലെ പ്രാദേശിക സമയം പുലർച്ചെ 3.40ഓടെയായിരുന്നു സംഭവം. ഇംഗ്ലീഷ് ചാനൽ വഴി രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റ ശ്രമങ്ങൾ തടയാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ ദിവസം കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് താപനില കുത്തനെ കുറഞ്ഞിട്ടും കുടിയേറ്റക്കാർ ചെറുബോട്ടുകളിൽ ഇംഗ്ലണ്ടിന്റെ തീരത്തെത്തുന്നത് തുടരുകയാണ്.