visa

ദുബായ് : യു.എ.ഇയിൽ സന്ദർശക വിസയിലെത്തുന്നവർക്ക് ഇനി വിസ പുതുക്കാനും വിസ മാറാനും രാജ്യത്തിന് പുറത്തുപോകണം. ദുബായ് ഒഴികെ എല്ലാ എമിറേ​റ്റുകളിലും നിർദ്ദേശം പ്രാബല്യത്തിൽ വന്നു. രാജ്യത്ത് സന്ദർശക വിസയിലെത്തിയ എല്ലാവർക്കും നിർദ്ദേശം ബാധകമാണ്. മുമ്പ് രാജ്യത്തിനുള്ളിൽ നിന്ന് തന്നെ അധിക തുക നൽകി വിസ പുതുക്കാമായിരുന്നു. നിലവിൽ ദുബായിൽ നിന്ന് കൊണ്ട് സന്ദർശക വിസ പുതുക്കാൻ 2000 ദിർഹമിൽ കൂടുതൽ ചെലവാകും.