
ആലുവ: ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ദർശനത്തിൽ അധിഷ്ഠിതമായ മാനവമതം അഥവാ ശ്രീനാരായണമതം ലോകമെങ്ങും പ്രചരിപ്പിക്കണമെന്ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ യൂണിവേഴ്സൺ കോൺഫെഡറേഷൻ ഒഫ് ശ്രീനാരായണഗുരു ഓർഗനൈസേഷൻസ് (എസ്.എൻ.ജി.സി) പത്താം വാർഷികസമ്മേളനം ആലുവ അദ്വൈതാശ്രമത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.
മഹാകവി കുമാരനാശാൻ, ഡോ. സി.എഫ്. ആൻഡ്രൂസ്, സഹോദരൻ അയ്യപ്പൻ എന്നീ മഹാന്മാർ ഗുരുദേവനെ ദൈവമായി പാടിപ്പുകഴ്ത്തിയിട്ടുള്ളതാണ്. അതിനാൽ നാം ഗുരുദേവനെ ദൈവമായിക്കണ്ട് ആരാധിക്കാൻ ശീലിക്കണമെന്നും സ്വാമി പറഞ്ഞു. എസ്.എൻ.ജി.സി പ്രസിഡന്റ് കെ.കെ. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.
ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണവും എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ മുഖ്യപ്രഭാഷണവും നടത്തി. ജനറൽ സെക്രട്ടറി ടി.എസ്. ഹരീഷ്‌കുമാർ, സീനിയർ വൈസ് പ്രസിഡന്റ് രാജേന്ദ്രബാബു, വൈസ് പ്രസിഡന്റുമാരായ കെ.പി. കമലാകരൻ, കെ.എൻ. ബാബു, പി.എൻ. മുരളീധരൻ, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ്. സുദർശനൻ, ജോയിന്റ് ട്രഷറർ എസ്. സതീഷ്, വി.കെ. മുഹമ്മദ്, എസ്. സുവർണകുമാർ, പി.ജി. മോഹൻകുമാർ, സ്വാഗതസംഘം ഭാരവാഹികളായ വി.ഡി. രാജൻ, പി.എസ്. ഓങ്കാർ, വി. സന്തോഷ്‌ബാബു, എ.എൻ. രാമചന്ദ്രൻ, പി.ആർ. നിർമൽകുമാർ എന്നിവർ സംസാരിച്ചു.
ഫോട്ടോ: യൂണിവേഴ്സൺ കോൺഫെഡറേഷൻ ഒഫ് ശ്രീനാരായണഗുരു ഓർഗനൈസേഷൻസ് (എസ്.എൻ.ജി.സി) പത്താം വാർഷിക സമ്മേളനം ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു