
തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പ് മുൻസെക്രട്ടറി ടി.ഒ. സൂരജിന്റെ അനധികൃത സ്വത്ത് ഇ.ഡി കണ്ടുകെട്ടി, ഒരുകോടി അറുപത് ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. ഭാര്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള ഭൂമി, ബാങ്ക് അക്കൗണ്ടിലെ പണം എന്നിവയടക്കമുള്ളവയാണ് കണ്ടുകെട്ടിയത്.
അനധികൃതമായി സമ്പാദിച്ച പണം ഉപയോഗിച്ച് ഭാര്യയുടെയും മക്കളുടെയും ബിനാമികളുടെയും പേരിൽ സൂരജ് വാഹനങ്ങളും വസ്തുക്കളും വാങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. ഇതുവരെ 10.43 കോടിയുടെ സ്വത്താണ് ഇ,ഡി കണ്ടുകെട്ടിയത്. നേരത്തെ ടി,ഒ. സൂരജിന്റെ മകൾക്കെതിരെയും ഭൂമിതട്ടിപ്പിന് കേസെടുത്തിരുന്നു.