
ബീജിംഗ് : രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം കൃത്യമായി നിർണയിക്കുക എന്നത് ഇപ്പോൾ അസാധ്യമായി മാറിയെന്ന് ചൈനയിലെ നാഷണൽ ഹെൽത്ത് കമ്മിഷൻ പറഞ്ഞു. രാജ്യത്ത് സീറോ - കൊവിഡ് നയം ഉപേക്ഷിച്ചതിന് പിന്നാലെ കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണുണ്ടായത്.
തലസ്ഥാനമായ ബീജിംഗിൽ കേസുകൾ അതിവേഗം വ്യാപിക്കുകയാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്ത് വ്യാപക പരിശോധനകൾ അവസാനിപ്പിച്ചതിനാൽ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കുറവാണ്. രോഗലക്ഷണങ്ങൾ ഇല്ലാത്തവർ പരിശോധനകൾക്ക് വിധേയമാകുന്നില്ലെന്നും നാഷണൽ ഹെൽത്ത് കമ്മിഷൻ അറിയിച്ചു.