
ഖത്തർ: ലോകകപ്പ് ഫൈനൽ ഉൾപ്പെടെയുള്ള പ്രധാന മത്സര വേദിയായ ലുസൈൽ സ്റ്റേഡിയത്തിലെ സെക്യൂരിറ്റി ഗാർഡുമാരിൽ ഒരാൾ സ്റ്റേഡിയത്തിന് മുകളിൽ നിന്ന് വീണുമരിച്ചു. കെനിയൻ സ്വദേശിയായ ഇരുപത്തിനാല് വയസുകാരനായ ജോൺ കിബൂയെയാണ് മരിച്ചതെന്ന് പ്രദേശിക സംഘാടക സമിതി വ്യക്തമാക്കി.
ഈ മാസം 10ന് ഡ്യൂട്ടിക്കിടെ സ്റ്റേഡിയത്തിന്റെ എട്ടാം ഫ്ലോറിൽ നിന്ന് വീണാണ് ജോണിന് ഗുരുതരമായി പരിക്കേറ്റത്. ഉടൻ ദോഹിലെ ഹമദ് ജനറൽ ആശുപ്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പതിമ്മൂന്നിന് മരിച്ചു. എങ്ങനെയാണ് അപകടമുണ്ടായതെന്ന് പ്രാദേശിക സംഘാടകരും ഫിഫയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.