കൊച്ചി: കെഫിൻ ടെക്‌നോളജീസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ) 19 മുതൽ 21വരെ നടക്കും. കമ്പനിയുടെ പ്രമോട്ടറായ ജനറൽ അറ്റ്‌ലാന്റിക് സിംഗപ്പൂർ ഫണ്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 1500 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലാണ് ഐ.പി.ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
10രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 347 രൂപ മുതൽ 366 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 40 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് അതിന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം.