 
കൊച്ചി: വൻകിട, ഇടത്തരം, ചെറുകിട, സൂക്ഷ്മ വിഭാഗങ്ങളിലെ എസ്എംഇ, വസ്തു ഈടിന്മേലുള്ള വായ്പ മേഖലകളിൽ നിന്ന് ഉയർന്നുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിന് സി.എസ്.ബി ബാങ്ക് യു.ബി ലോൺസുമായി സഹകരിച്ച് പ്രവർത്തിക്കും. പങ്കാളിത്തത്തിലൂടെ സി.എസ്.ബി യു.ബി ലോൺസിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് ശേഷികളും നൂതന പ്രോസസിംഗ് രീതികളും സമന്വയിപ്പിക്കും. വസ്തു ഈടിന്മേലുള്ള വായ്പ, എസ്.എം.ഇ വായ്പകളെടുക്കുന്ന ഉപഭോക്താക്കൾക്ക് പുതു സാങ്കേതികവിദ്യയും മികച്ച ഓട്ടോമേഷൻ സേവനങ്ങളും ലഭ്യമാകും.
യുബി ലോൺസുമായുള്ള പങ്കാളിത്തത്തിലൂടെ പ്രധാന വിപണികളിലെ ആവശ്യങ്ങൾ തിരിച്ചറിയുന്നതിനും പരിഹരിക്കുകയുമാണ് ലക്ഷ്യം. കൂടാതെ വായ്പാ ആവശ്യങ്ങൾ ആക്‌സസ് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുകയും ചെയ്യുന്നു. യു.ബി ലോൺസ് പ്ലാറ്റ് ഫോമുമായുള്ള ബാങ്കിന്റെ സഹകരണം എസ്.എം.ഇ വായ്പകൾ, വസ്തു ഈടിന്മേലുള്ള വായ്പ, ടേം ലോണുകൾ, പ്രവർത്തന മൂലധന വായ്പകൾ, ഓവർഡ്രാഫ്റ്റുകൾ, കാഷ് ക്രെഡിറ്റ് എന്നിവയ്ക്കായുള്ള ലോൺ ആവശ്യങ്ങൾ ഓട്ടോമേറ്റുചെയ്യാൻ സഹായിക്കുമെന്ന് സി.എസ്.ബി ബാങ്കിന്റെ എസ്.എം.ഇ, എൻ.ആർ.ഐ ബാങ്കിംഗ് ഗ്രൂപ്പ് ഹെഡ് ശ്യാം മണി പറഞ്ഞു.
യുബി ലോൺസ് ഗ്രീൻ ചാനൽ നിക്ഷേപകരിൽ ഒരാളായി സി.എസ്.ബി ബാങ്കിനെ ലഭിച്ചതിൽ സന്തോഷമുണ്ട്. യുബി ലോൺസിന് സി.എസ്.ബി ബാങ്കിന്റെ ധാരാളം വായ്പക്കാരുമായി ഇടപഴകാനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് യുബി ലോൺസ് ചീഫ് ബിസിനസ് ഓഫീസർ അനികേത് ദേശ്പാണ്ഡേ പറഞ്ഞു.