
ഷില്ലോങ്: മേഘാലയയിൽ നാല് എം.എൽ.എമാർ ബിജെപിയിൽ ചേർന്നു. തൃണമൂൽ കോൺഗ്രസ് എം.എൽ.എ സാംഗ് പ്ലിയംഗ്, നാഷനൽ പീപ്പിൾസ് പാർട്ടി അംഗങ്ങളായ ഫെർലിൻ സാഗ്‌മ, ബെനഡിക് മരാക്, സ്വതന്ത്ര എം.എൽ.എ സാമുവൽ സാഗ്‌മ എന്നിവരാണ് ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് അംഗത്വമെടുത്തത്.
അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനർജി മേഘലയയിൽ പര്യടനം നടത്തുന്നതിനിടെയാണ് ബി.ജെ.പിയുടെ അപ്രതീക്ഷിത നീക്കം.