
ബെയ്ജിംഗ്: കൊവിഡ് വ്യാപനവും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ ചൊല്ലിയുള്ള ജനകീയ സമരങ്ങൾക്കിടെ ചൈനീസ് സർക്കാരിന് കുരുക്കായി പുതിയ വിവാഗം. ചൈനീസ് സർക്കാരിന്റെ കീഴിലുള്ള ചൈന റെയിൽവേയുടെ ഉപകമ്പനിയുടെ പരസ്യമാണ് വിവാദമായത്. ഉന്നത ഉദ്യോഗസ്ഥരെ പരിചരിക്കുന്നതിന് മുഖസൗനന്ദര്യവും നല്ല ശരീരവടിവുള്ള സ്ത്രീകളെ ആവശ്യമുണ്ട് എന്നായിരുന്നു സർക്കാർ പരസ്യം പുറത്തിറക്കിയത്. തെക്കു കിഴക്കൻ ചൈനയിലെ ജിയാൻസി മേഖലയിലുള്ള റെയിൽവേയുടെ ഉപകമ്പനിയായ നമ്പർ 3 എൻജിനീയറിംഗ് ഗ്രൂപ്പ് എന്ന കമ്പനിയുടെ പരസ്യം മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലൂടെയുമാണ് പുറത്തുവന്നത്. സോഷ്യൽ മീഡിയയിലടക്കം വൻവിവാദമുയർന്നതിനെ തുടർന്ന് പരസ്യം പിൻവലിച്ചു.
ഉന്നത ഉദ്യോഗസ്ഥരെ പരിചരിക്കുക എന്നതടക്കം പ്രത്യേക ചുമതലകൾ വഹിക്കുന്ന ക്ലറിക്കൽ തസ്തികയിലേക്ക് സ്ത്രീകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. നല്ല മുഖലാവണ്യവും നല്ല ശരീരവടിവുകളുമുള്ള സുന്ദരികളായ സ്ത്രീകളെ ആവശ്യമുണ്ട് എന്നായിരുന്നു പരസ്യവാചകം. ബിരുദവും മറ്റ് ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. 4000 യുവാൻ (47000 രൂപ)ആണ് ശമ്പളമായി വാഗ്ദാനം ചെയ്തിരുന്നത്.
സ്ത്രീകളെ ലൈംഗികച്ചുവയോടെ പരാമർശിക്കുന്ന പരസ്യം അപമാനകരമാണെന്നാണ് വിമർശനം ഉയർന്നത്. ഖേദം പ്രകടിപ്പിച്ചുള്ള കമ്പനിയുടെ പ്ര,സ്താവനയും വിവാദമായത് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചു. പരസ്യത്തിൽ പറഞ്ഞ കാര്യങ്ങളെ ന്യായീകരിച്ചു കൊണ്ടുള്ളതായിരുന്നു പ്രസ്താവന. പരിശോധനകൾക്ക് വരുന്ന ഉന്നത ഉദ്യോഗസ്ഥർക്കും ഇൻസ്പെക്ടർമാർക്കും മറ്റും ചായയും മറ്റും എടുത്തുകൊടുക്കാൻ സ്ത്രീക( വേണമെന്ന പ്രത്യേക ആവശ്യങ്ങൾ ന്യായീകരിക്കുവന്നതായിരുന്നു പ്രസ്താവന.