hh

ദോഹ : മാന്ത്രികക്കുതിരയെപ്പോലെ പാഞ്ഞ മൊറോക്കോയ്ക്ക് സെമിഫൈനലിൽ കടിഞ്ഞാണിട്ട് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ലോകകപ്പ് ഫുട്ബാളിൽ തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ ബർത്ത് ബുക്ക് ചെയ്തു. കളി തുടങ്ങി അഞ്ചാം മിനിട്ടിൽതന്നെ തിയോ ഹെർണാണ്ടസ് നേടിയ ഗോളിന് മുന്നിട്ടുനിന്ന ഫ്രാൻസ് 79-ാം മിനിട്ടിൽ കോളോ മുവാനി നേടിയ ഗോളുംകൂടിച്ചേർത്ത് വിജയിക്കുകയായിരുന്നു. ഞായറാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശക്കളിയിൽ ലയണൽ മെസിയുടെ അർജന്റീനയാണ് ഫ്രാൻസിന്റെ എതിരാളികൾ.

തലയുയർത്തി​ മടങ്ങി​ മൊറോക്കോ

വമ്പന്മാരായ ബെൽജിയത്തിനെയും സ്പെയ്നിനെയും പോർച്ചുഗലിനെയും തോൽപ്പിച്ച് സെമിയിലെത്തിയിരുന്ന മൊറോക്കോ ഇഞ്ചോടിഞ്ച് പൊരുതിയശേഷമാണ് ഫ്രാൻസിനോട് കീഴടങ്ങിയത്.

തുടക്കത്തിൽത്തന്നെ ഗോൾ നേടിയ ഫ്രാൻസിനെതിരെ കിട്ടിയ അവസരങ്ങൾ മുതലാക്കാനാവാത്തത് മൊറോക്കോയ്ക്ക് തിരിച്ചടിയായി.

ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസിന്റെ കിടിലൻ സേവുകളും മൊറോക്കോയ്ക്ക് മുന്നിൽ മതിൽ തീർത്തു.

ഫ്രഞ്ച് വി​ജയ കാരണങ്ങൾ

1. തുടക്കത്തിലേ ല ീഡ് ലഭിച്ചത്

2. ലോറിസിന്റെ കീപ്പിംഗ് മികവ്

3. മൊറോക്കോയുടെ നിർഭാഗ്യം