jude

"2018 എവരിവൺ ഈസ് എ ഹീറോ" എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ച് ചടങ്ങിൽ വച്ച് സംവിധായകൻ ജൂഡ് ആന്റണിയെ മെഗാസ്റ്റാർ മമ്മൂട്ടി ബോഡി ഷെയിമിംഗ് നടത്തിയെന്ന് ആരോപണമുയർന്നിരുന്നു. 'ജൂഡ് ആന്റണിക്ക് തലയിൽ മുടിയില്ല എന്നേയുള്ളൂ, ബുദ്ധിയുണ്ട്' എന്ന് മമ്മൂട്ടി പറഞ്ഞതാണ് വിവാദമായത്.

ഇതിനുപിന്നാലെ മമ്മൂട്ടി ഫേസ്ബുക്കിലൂടെ ഖേദം പ്രകടിപ്പിച്ചിരുന്നു. ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ തനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നുവെന്നായിരുന്നു അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ്.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ജൂഡ് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 'എനിക്കാ വാക്കുകൾ അഭിനന്ദനമായാണ് തോന്നിയത് മമ്മൂക്കാ. എന്റെ സുന്ദരമായ തല കാരണം മമ്മൂക്ക ഖേദം പ്രകടിപ്പിക്കേണ്ടി വന്നതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.'- എന്നാണ് ജൂഡ് കമന്റ് ചെയ്തിരിക്കുന്നത്. നടനും അവതാരകനുമായ രമേശ് പിഷാരടിയടക്കം നിരവധി പേർ ജൂഡിന്റെ കമന്റ് ലൈക്ക് ചെയ്‌തിട്ടുണ്ട്.

fb-