
മകൾ ഐശ്വര്യയ്ക്കൊപ്പം തിരുപ്പതി ക്ഷേത്രത്തിൽ സന്ദർശനം നടത്തി സൂപ്പർ സ്റ്റാർ രജനികാന്ത്. കഴിഞ്ഞ ദിവസം രാത്രിയോടെ തിരുപ്പതിയിലെത്തിയ താരം ഇന്ന് രാവിലെയാണ് മകൾക്കൊപ്പം ക്ഷേത്രദർശനം നടത്തിയത്. ദേവസ്ഥാനം അധികൃതർ രജനികാന്തിന് സ്വീകരണം നൽകി വരവേറ്റു. തിരുപ്പതി ക്ഷേത്ര ദർശനത്തിന് ശേഷം അമീൻ ബിർ ദർഗയിലും താരം ഇന്ന് സംഗീത സംവിധായകൻ എ ആർ റഹ്‌മാനൊപ്പം സന്ദർശനം നടത്തും. അടുത്തിടെയാണ് രജനികാന്ത് തന്റെ 73-ാം ജന്മദിനം ആഘോഷിച്ചത്.
திருப்பதி தரிசனத்தில் பாபா 🙏 #SuperstarRajinikanth #Thalaivar #Rajinikanth #Jailer #BabaRunningSuccessfully pic.twitter.com/DqFMXoKvYn
— 🔥தீ🔥 (@RajiniGuruRG) December 15, 2022
നെൽസൺ സംവിധാനം ചെയ്യുന്ന 'ജയിലർ' എന്ന ചിത്രത്തിലാണ് രജനികാന്ത് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രമ്യാ കൃഷ്ണനും ചിത്രത്തിൽ കരുത്തുറ്റ വേഷത്തിൽ എത്തുന്നുണ്ട്. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ വച്ചാണ് ചിത്രീകരണം. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. വിജയ് കാർത്തിക് കണ്ണൻ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്ത 'അണ്ണാത്തെ' എന്ന സിനിമയാണ് അദ്ദേഹം നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയത്.
സംവിധായിക എന്ന നിലയിൽ ഇതിനോടകം തന്നെ ശ്രദ്ധേയയാണ് രജനിയുടെ മൂത്തമകൾ ഐശ്വര്യ. 'ലാൽ സലാം' എന്ന ചിത്രം സംവിധാനം ചെയ്യാൻ പോവുകയാണെന്ന് അടുത്തിടെയാണ് ഐശ്വര്യ പ്രഖ്യാപിച്ചത്. രജനികാന്ത് അതിഥി വേഷത്തിലെട്ടുന്ന ചിത്രത്തിൽ വിഷ്ണു വിശാലും വിക്രാന്തുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് എആർ റഹ്‌മാൻ സംഗീത സംവിധാനം നിർവഹിക്കും. ലൈക്ക പ്രൊഡക്ഷൻസ് ആമ് ചിത്രം നിർമിക്കുന്നത്.
Super star Rajinikanth After Dharishnam At Tirupati & Next Heading To the Amin Bir Dargah in Kadapa Along With ARRahman
— Rajini (@rajini198080) December 15, 2022
That's Super star Rajinikanth Visiting Both Hindu Temple & Muslim Dargah in Same Day pic.twitter.com/WcZR9rfeEd