
തിരുവനന്തപുരം: പോക്സോ കേസിലെ പ്രതിയായ 27കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സി ഐയ്ക്കെയിരെ കേസെടുത്തു. തിരുവനന്തപുരം അയിരൂർ സ്റ്റേഷനിലെ മുൻ സി ഐ ജയസനിലിനെതിരെയാണ് കേസെടുത്തത്. മറ്റൊരു കേസിൽ സസ്പെൻഷനിലാണ് ജയസനിൽ ഇപ്പോൾ.
കേസിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയായ കാര്യം യുവാവ് കോടതിയിൽ വെളിപ്പെടുത്തിയത്. ജാമ്യം ലഭിച്ചതിന് പിന്നാലെ അയിരൂർ സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു. കേസിൽ അറസ്റ്റുചെയ്യാനായി എത്തിയ സി ഐ കഴിഞ്ഞ മാസം 18ന് രാത്രി എട്ടരമുതൽ 19ന് രാവിലെ ഏഴരവരെയുള്ള സമയത്തിനിടയിൽ വീട്ടിൽവച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പീഡനത്തിനുശേഷം കേസ് ഒതുക്കിത്തീർക്കാൻ 50,000 രൂപ കൈക്കൂലി വാങ്ങിയതായും പരാതിയിൽ പറയുന്നു. ഇതിനെ തുടർന്നാണ് സ്റ്റേഷനിലെ തന്നെ സി ഐ ആയിരുന്ന ജയസനിലിനെതി പൊലീസ് കേസടുത്തത്.
നേരത്തേ പോക്സോ കേസ് ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞ് മറ്റൊരു പ്രതിയിൽ നിന്ന് ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു.ആവശ്യപ്പെട്ട പണം നൽകാത്തതിനെ തുടർന്ന് പ്രതിക്കെതിരെ മറ്റൊരു കള്ളക്കേസുകൂടി ചമച്ചതിന്റെ പേരിലാണ് ജയസനിൽ സസ്പെൻഷനിലായത്.