arrest

ന്യൂഡൽഹി : സ്പായുടെ പേരിൽ അനാശാസ്യവും വേശ്യാവൃത്തിയും നടത്തിയിരുന്ന സ്ഥാപനം പൊലീസ് പൂട്ടി. ഋഷഭ് വിഹാർ ഏരിയയിലെ 'സ്‌മൈൽ എൻ സ്പാ' എന്ന സ്ഥാപനത്തിലാണ് നിയമവിരുദ്ധമായ കാര്യങ്ങൾ നടക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഇടപാടുകാരായി പൊലീസ് സ്ഥാപനത്തിൽ കടക്കുകയായിരുന്നു.

പൊലീസ് ചുമതലപ്പെടുത്തിയ കസ്റ്റമർ ആദ്യം തന്നെ മസാജ് സെന്ററിൽ പ്രവേശിച്ചപ്പോൾ 5000 രൂപയാണ് സ്‌പെഷൽ മസാജിനായി ആവശ്യപ്പെട്ടത്. തുടർന്ന് റിസപ്ഷനിസ്റ്റായ രാജ്കുമാർ എന്നയാൾ തായ് പെൺകുട്ടിയുടെ മസാജിന് 2000 രൂപ നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇയാളെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ എത്തിയ തായ് പെൺകുട്ടി അധിക സേവനത്തിന് 3000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മൂവായിരം രൂപ പെൺകുട്ടി വാങ്ങിയതും ഇടപാടുകാരൻ പൊലീസ് നമ്പരിലേക്ക് മിസ്ഡ് കോൾ ചെയ്തു. ഇതോടെ പുറത്ത് കാത്തുനിന്നിരുന്ന പൊലീസ് സംഘം ഇരച്ചെത്തി. പൊലീസ് നടത്തിയ റെയിഡിൽ തായ് പെൺകുട്ടിയെ പണം സഹിതം പിടികൂടി.

സ്പായുടെ ഉടമ ആശിഷ് ചോപ്രയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ അഞ്ച് ഇന്ത്യക്കാരികളായ യുവതികളും തായ്‌ലൻഡ് സ്വദേശികളായ ഏഴ് പെൺകുട്ടികളും ജോലി ചെയ്യുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിദേശികളായ എല്ലാ തായ് പെൺകുട്ടികളും ഇന്ത്യയിൽ രേഖകളില്ലാതെ അനധികൃതമായി താമസിക്കുകയായിരുന്നു. ഇൻസ്‌പെക്ടർ ഹർകേഷ് ഗാബ, സബ് ഇൻസ്‌പെക്ടർമാരായ പ്രമോദ്, രാഹുൽ, അസിസ്റ്റന്റ് എസ്‌ഐമാരായ കരംവീർ, രാജീവ് റാണ, വനിതാ ഹെഡ് കോൺസ്റ്റബിൾമാരായ ദീപിക, പരുൾ, സോനം എന്നിവരടങ്ങുന്ന സംഘമാണ് ഓപ്പറേഷനിൽ പങ്കെടുത്തത്.