vasthu

വാസ്തുശാസ്ത്രം അനുസരിച്ച് വീട് പണിയുമ്പോൾ കിടപ്പുമുറി, പൂജാമുറി, അടുക്കള, ബാൽക്കണി, വരാന്ത, ടെറസ് എന്നിവയ്ക്കൊപ്പം സ്റ്റെയർകേസിന്റെ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ബാൽക്കണി, വരാന്ത, ടെറസ് എന്നിവ കിഴക്ക്, വടക്ക് ദിക്കുകളിൽ വരുന്നതാണ് ഉത്തമം. അതിനാൽ തന്നെ ഈ ദിക്കുകളെ ലക്ഷ്യമാക്കി വേണം സ്റ്റെയർകേസ് പണിയാൻ. സ്റ്റെയർകേസിന്റെ സ്ഥാനത്തിലോ മറ്റ് കാര്യങ്ങളിലോ ഉണ്ടാകുന്ന ചെറിയ തെറ്റുകൾ പോലും വീട്ടിൽ വലിയ ദോഷങ്ങൾക്ക് കാരണമാകുമെന്നാണ് വാസ്തുശാസ്ത്രത്തിൽ പറയപ്പെടുന്നത്. അതിനാൽ തന്നെ വീടുകളിൽ സ്റ്റെയർകേസ് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് വാസ്തുശാസ്ത്ര വിദഗ്ദ്ധൻ മനോജ് എസ് നായർ പറയുന്നത് നോക്കാം.

1. വീടിന്റെ തെക്ക്, പടിഞ്ഞാറ്, തെക്ക്-പടിഞ്ഞാറ് ദിക്കുകളിൽ സ്റ്റെയർകേസ് പണിയുന്നതാണ് ഉത്തമം.

2. വടക്ക്- കിഴക്ക് ഭാഗത്ത് സ്റ്റെയർകേസ് വരുന്നത് ദോഷകരമാണ്. വീട്ടിൽ സാമ്പത്തികമായി പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് ഇത് കാരണമാകുമെന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്.

3. സ്റ്റെയർകേസ് നിർമിക്കുമ്പോൾ പടികളുടെ എണ്ണം ഒറ്റസംഖ്യയിൽ ആകുന്നതാണ് ഉത്തമം.

4. പ്രധാന വാതിൽ തുറക്കുമ്പോൾ സ്റ്റെയർകേസ് കാണുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാൽ സ്റ്റെയർകേസും പ്രധാനവാതിലും ഗൃഹമദ്ധ്യത്തിൽ നേർക്കുനേരെ വരുകയാണെങ്കിൽ ദോഷമാണ്.

5. ഇടത്തുനിന്ന് തുടങ്ങി വലത്തേക്ക് മുകളിലേയ്ക്ക് പോകുന്ന രീതിയിൽ വേണം സ്റ്റെയർകേസ് പണിയാൻ.