റിസർവ് ബാങ്കിന്റെ 2021-22 സാമ്പത്തിക വർഷത്തിലെ റിപ്പോർട്ട് പ്രകാരം ഒരു വർഷത്തിനിടെ 500 രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തുന്നതിൽ വലിയ വർധനവാണ് ഉണ്ടായരിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച് 102% വർദ്ധനവാണ് സംഭവിച്ചത്.

500

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഒരു സന്ദേശം പ്രചരിക്കുന്നതായി പലരുടെയും ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും. ആർബിഐ ഗവർണറുടെ ഒപ്പിന് പകരം ഗാന്ധിജിക്ക് സമീപം പച്ച വരകളുള്ള 500 രൂപ കറൻസി നോട്ടുകൾ വ്യാജമാണ് എന്നാണ് ഈ മെസ്സേജുകളുടെ ഉളളടക്കം. പലർക്കും വലിയ ആശങ്ക ഉണ്ടാക്കിയ ഈ വാർത്തകളിൽ വ്യക്തത വരുത്തിയിരിക്കുകയാണ് പ്രസ് ഇൻഫൊർമേഷൻ ബ്യൂറോ.